Monday, May 29, 2023
spot_img
HomeNewsKeralaതാമരശ്ശേരി ചുരത്തില്‍ സഞ്ചാരികൾക്ക് യൂസര്‍ ഫീസ്; നടപടി പിന്‍വലിച്ചു

താമരശ്ശേരി ചുരത്തില്‍ സഞ്ചാരികൾക്ക് യൂസര്‍ ഫീസ്; നടപടി പിന്‍വലിച്ചു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ നിര്‍ത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് യൂസർ ഫീസ് ഏര്‍പ്പെടുത്തിയ തീരുമാനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പിന്‍വലിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും ഇടപെടലിനെ തുടർന്നാണ് നടപടി.

യൂസർ ഫീസ് ഈടാക്കാനുള്ള തീരുമാനം നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പിൻവലിക്കണമെന്ന് കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് (ദേശീയപാത) എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. വിനയരാജ് എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്നാണ് വ്യൂ പോയിന്‍റുകൾ ഉൾപ്പെടെ സഞ്ചാരികള്‍ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക് 20 രൂപ ഈടാക്കുന്ന സമ്പ്രദായം നിർത്തലാക്കിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments