താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസ് പ്രതി സൂരജ്‌

ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും.

താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്ര വധക്കേസ് പ്രതി സൂരജ്‌

കൊല്ലം: താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഉത്രവധക്കേസിലെ പ്രതി സൂരജ്. പൊലീസ് കോടതിയില്‍ പറഞ്ഞത് കള്ളമാണ്. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. കോടതിയില്‍ നടക്കുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്നതെന്നും സൂരജ് പറഞ്ഞു. ഉത്ര കേസിലെ ശിക്ഷാവിധിക്കു ശേഷം കോടതിയില്‍ നിന്ന് പുറത്തിറക്കിയപ്പോഴാണ് സൂരജിന്റെ പ്രതികരണം.

ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ സൂരജിന് ഇരട്ട ജീവപര്യ ന്തവും 17 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാനും കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. 17 വര്‍ഷത്തെ തടവിന് ശേഷം പ്രതി ഇരട്ട ജീവപര്യന്തം അനുഭവിക്കണം. പ്രതിയുടെ പ്രായവും മുമ്ബ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നതും പരിഗണിച്ചാണ് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.