കെ റെയില്‍ കല്ലുകള്‍ പിഴുതെറിയും, ധാര്‍ഷ്ട്യത്തിന് വഴങ്ങില്ല: വി.ഡി. സതീശന്‍

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഇത്രയും പഠനം നടത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഒരു സമരരംഗത്തേക്ക് ഇറങ്ങിയിട്ടില്ല.

കെ റെയില്‍ കല്ലുകള്‍ പിഴുതെറിയും, ധാര്‍ഷ്ട്യത്തിന് വഴങ്ങില്ല:  വി.ഡി. സതീശന്‍

കൊച്ചി: കെ റെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം സംസാരിക്കുന്നത് പഠിച്ച ശേഷമാണെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. എന്‍ജിനീ യറിങ് വിദഗ്ധരുമായും റെയില്‍വേ വിദഗ്ധരുമായും മറ്റും നിരന്തരമായി ചര്‍ച്ച നടത്തിയ ബോധ്യത്തില്‍ നിന്നാണ് സംസാരിക്കുന്നത്. 

കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ഇത്രയും പഠനം നടത്തി ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഒരു സമരരംഗത്തേക്ക് ഇറങ്ങിയിട്ടില്ല. അതിന്റെ ആത്മവിശ്വാസമാണ് പ്രതിപക്ഷ ത്തിനെന്നും സതീശന്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ഏതെങ്കിലും ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞോയെന്നും പ്രതിപക്ഷം ആരാഞ്ഞു. മുഖ്യമന്ത്രിക്ക് മറുപടി പറയാനാകില്ല. കാരണം ഇത് തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണ്. ഇതിന് സര്‍വേ നടത്തിയിട്ടില്ല. 

ജിയോളജിക്കല്‍ സ്റ്റഡി നടത്തിയിട്ടില്ല, ജിയോ ടെക്നിക്കല്‍ സ്റ്റഡിയോ ലൊക്കേഷ ന്‍ സര്‍വേയോ നടത്തിയിട്ടില്ല. അലൈന്‍മെന്റും എസ്റ്റിമേറ്റുമില്ല. എത്രമാത്രം പ്രകൃതി വിഭവം ഉപയോഗിക്കും എന്നതിന്റെ കണക്കില്ല. പിന്നെ എന്ത് ഡി.പി. ആര്‍. ആണ്? തട്ടിക്കൂട്ടിയ അബദ്ധ പഞ്ചാംഗമാണ് ഡി.പി.ആര്‍. ഇങ്ങനെ ഒരു പദ്ധതിയെ കേരളത്തില്‍ നടത്താന്‍ കേരളത്തിലെ ജനങ്ങള്‍ സമ്മതിക്കില്ല. പ്രതിപക്ഷം അതിനൊപ്പ മാണ്. പ്രതിപക്ഷം സമരം ഏറ്റെടുക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

സര്‍വേക്കല്ല് പിഴുതെറിയുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ള കാര്യമാണ്. ജനങ്ങള്‍ പിഴുതെറിയുകയാണല്ലോ. നിയമസഭയെ വിശ്വാസത്തി നെടുത്തില്ല. പ്രതിപക്ഷത്തോടു സംസാരിച്ചില്ല. ഒന്നും ചെയ്യാതെ, ഞാന്‍ ഈ പദ്ധതി നടപ്പാക്കും എന്നു പറഞ്ഞുപോയാല്‍ ആ ധാര്‍ഷ്ട്യത്തിന് ഒരു കാരണവശാലും വഴങ്ങില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.