Wednesday, March 22, 2023
spot_img
HomeEntertainmentഐഫോൺ 14 പ്രോയില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ്

ഐഫോൺ 14 പ്രോയില്‍ ചിത്രീകരിച്ച സിനിമയുമായി വിശാൽ ഭരദ്വാജ്

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകൻ വിശാൽ ഭരദ്വാജിന്‍റെ ഏറ്റവും പുതിയ ചിത്രം ഫുർസാത്ത് റിലീസ് ചെയ്തു. 30 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ആപ്പിൾ ഡോട്ട് കോമിലും ആപ്പിളിന്‍റെ യൂട്യൂബ് പേജിലുമാണ് റിലീസ് ചെയ്തത്. ആപ്പിളിന്‍റെ ഏറ്റവും പുതിയ ഫോണായ ഐഫോൺ 14 പ്രോയിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഇഷാൻ ഖട്ടർ, വാമിഖ ഗബ്ബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൂർണ്ണമായും ഐഫോൺ 14 പ്രോയിൽ ചിത്രീകരിച്ച ഫുർസാത് ഫാന്‍റസിയും സയൻസ് ഫിക്ഷനും സംയോജിപ്പിക്കുന്ന ബോളിവുഡ് ശൈലിയിലുള്ള പ്രണയകഥയാണ്. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ വിശാൽ ഭരദ്വാജിൻ്റെ ചിത്രത്തിൽ ബോളിവുഡിലെ പ്രശസ്ത സാങ്കേതിക വിദഗ്ധരും ഭാഗമായിരുന്നു. 

വാണിജ്യേതര സിനിമയാണെങ്കിലും അതിമനോഹരമായ വിഷ്വലുകളാണ് ചിത്രത്തിലുള്ളത്. മരുഭൂമിയിലും വെള്ളത്തിലുമുള്ള മനോഹരമായ ഗാനരംഗങ്ങളും ചിത്രത്തിലുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments