Sunday, June 4, 2023
spot_img
HomeHealth & Lifestyleതിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം മുടങ്ങി; 25 ഓളം ശസ്ത്രക്രിയകൾ തടസപ്പെട്ടു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെള്ളം മുടങ്ങി; 25 ഓളം ശസ്ത്രക്രിയകൾ തടസപ്പെട്ടു

തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രാവിലെ നടത്താനിരുന്ന 25 ഓളം ശസ്ത്രക്രിയകൾ തടസപ്പെട്ടു. അരുവിക്കരയിലെ ജലവിതരണ പ്ലാന്‍റിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടത്. 10 ടാങ്കറുകളിലായി വെള്ളം ആശുപത്രിയിലെത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി വാട്ടർ അതോറിറ്റി അറിയിച്ചു.

വെള്ളമില്ലാത്തതിനാൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ലെന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തവരെ ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണം കഴിക്കാതെ ശസ്ത്രക്രിയയ്ക്കെത്തിയ രോഗികളാണ് ഇതുമൂലം ദുരിതമനുഭവിച്ചത്. വെള്ളം എപ്പോൾ എത്തുമെന്ന് അധികൃതർക്കും ഉറപ്പില്ല. ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ബദൽ മാർഗങ്ങൾ ഉടൻ സ്വീകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഓഫീസും വിഷയത്തിൽ ഇടപെട്ടു.

ഇന്നലെ വൈകുന്നേരവും രാത്രിയും മൂന്ന് തവണ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് ജലവിതരണം തടസ്സപ്പെട്ടതെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു. ജനറൽ ആശുപത്രിയിലെ പ്രശ്നം മനസിലാക്കിയ ഉടൻ തന്നെ ആവശ്യമായ വെള്ളം എത്തിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തി. അരുവിക്കരയിൽ നിന്ന് പമ്പിംഗ് ആരംഭിച്ചു. വൈകുന്നേരത്തോടെ വെള്ളം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments