വയനാട്ടിലെ കോൺഗ്രസിൻ്റെ നിയമന തട്ടിപ്പിൽ പൊലീസ് കേസെടുത്തു.ബത്തേരി പൊലീസാണ് നിയമനക്കോഴയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.താളൂർ സ്വദേശി പത്രോസ്, പുൽപ്പള്ളി സ്വദേശി സായൂജ് എന്നിവരുടെ പരാതിയിലാണ് കേസ്.
വഞ്ചന കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്കേസിൽ കോൺഗ്രസ് പ്രാദേശിക നേതാക്കൾ പ്രതികളാണ്.യുകെ പ്രേമൻ, സി ടി ചന്ദ്രൻ, മണ്ണിൽ സക്കറിയ, ജോർജ് കുര്യൻ, എൻഎം വിജയൻ എന്നിവരാണ് പത്രോസിന്റെ പരാതിയിൽ പ്രതികൾ.
ഐ സി ബാലകൃഷ്ണനെതിരെ മൊഴി നൽകി പണം തട്ടിപ്പിനിരയായ വ്യക്തി. തട്ടിപ്പിനിരയായതായും ഐ സി ബാലകൃഷ്ണന്റെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കിയാണ് നഷ്ടപ്പെട്ട പണം തിരിച്ചു വാങ്ങിയതെന്നുമാണ് മൊഴി. ഇനിയും 75000 രൂപ ലഭിക്കുവാണെണ്ടെന്നും വൻ തട്ടിപ്പാണ് നടന്നതെന്ന് പിന്നീട് അറിഞ്ഞതായുമാണ് മൊഴി.
നൂൽപ്പുഴ തൊടുവെട്ടി സ്വദേശിയായ കെ കെ ബിജുവാണ് മൊഴി നൽകിയത്. ഭാര്യയുടെ നിയമനത്തിനായാണ് താൻ നാല് ലക്ഷം രൂപ നൽകിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
കെ കെ ബിജുവിൽ നിന്ന് ബാങ്ക് നിയമനത്തിൽ പണം വാങ്ങിയതിൽ ഐ സി ബാലകൃഷ്ണന് പങ്കുണ്ടെന്ന് എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. ഇത് സ്ഥിരീകരിക്കുന്നതാണ് കെ കെ ബിജു നൽകിയ മൊഴി. എൻ ജി ഒ അസോസിയേഷൻ നേതാക്കൾ സാലറി സർട്ടിഫിക്കറ്റ് വെച്ച് ലോണെടുത്ത് പണം തിരിച്ചുകൊടുത്തു എന്നും, 7 ലക്ഷം രൂപയാണ് ഐ സി ബാലകൃഷ്ണന്റെ നിർദ്ദേശപ്രകാരം പ്രാദേശിക നേതാക്കൾ വാങ്ങിയതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.