back to top
Friday, January 17, 2025
Google search engine
HomeLatest Newsകേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം; 4000 കോടിയുടെ ധനസഹായത്തിന് ബോർഡിന്റെ അനുമതി: കൃഷിമന്ത്രി പി.പ്രസാദ്

കേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം; 4000 കോടിയുടെ ധനസഹായത്തിന് ബോർഡിന്റെ അനുമതി: കൃഷിമന്ത്രി പി.പ്രസാദ്

കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള കേര പദ്ധതിക്ക് ലോക ബാങ്കിൻ്റെ അംഗീകാരം ലഭിച്ചതായി മന്ത്രി പി. പ്രസാദ്. ലോക ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ട‌ർമാരുടെ ബോർഡ് യോഗം സംസ്ഥാന കൃഷി വകുപ്പ് സമർപ്പിച്ച 2365.5 കോടി രൂപയുടെ ബൃഹത് പദ്ധതിക്കാണ് അംഗീകാരം നൽകിയത്. കൂടാതെ 200 മില്യൺ ഡോളറിൻ്റെ (1655.85 കോടി രൂപ) ധനസഹായം അനുവദിക്കുകയും ചെയ്തു. കേരളത്തിലെ കാർഷിക മേഖലയിൽ അടുത്ത 5 വർഷങ്ങളിലായി ഇതു പ്രകാരമുള്ള പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം കാർഷിക മേഖല പ്രതിസന്ധി നേരിടുകയാണ്.

കാലാവസ്ഥാ അനുകൂല മുറകള്‍, കാര്‍ഷിക ഉൽപാദനങ്ങളിലെ മൂല്യവര്‍ധനവ്, ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ഉദ്ധാരണം എന്നിവ മേഖലയുടെ സമഗ്ര പുനരുജ്ജീവനം ലക്ഷ്യമാക്കുന്നുണ്ട്. ഇവ യാഥാർഥ്യമാക്കുന്നതിനായാണ് ലോക ബാങ്കിൽ നിന്ന് ലഭിക്കുന്ന 1655.85 കോടി രൂപയുടെ വായ്പ ഉപയോഗിക്കുക. അഞ്ച് ഘടകങ്ങളായി വേർതിരിച്ചാണ് ലോകബാങ്ക് തുക അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പശ്ചിമഘട്ടത്തിൽ കൃഷി നടപ്പാക്കുന്നതിൽ വിദഗ്ധ പഠനം ആവശ്യമാണെന്നും ശാസ്ത്രീയ രീതിയിലായിരിക്കണം കൃഷി നടപ്പാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ വിവിധ മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തും. പശ്ചിമഘട്ടത്തിലെ ജനതയുടെ അഭിപ്രായവും കേൾക്കണം. ശാസ്ത്രീയ അറിവുകൾ അവരുമായി പങ്കുവെച്ചതിനു ശേഷമേ അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കൂ എന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments