Thursday, March 30, 2023
spot_img
HomeNRIതിങ്കൾ മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ മാറുമെന്ന് മുന്നറിയിപ്പ്

തിങ്കൾ മുതൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥ മാറുമെന്ന് മുന്നറിയിപ്പ്

റിയാദ്: നാളെ (തിങ്കൾ) മുതൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ മാറാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റ്, നേരിയ മഴ, മഞ്ഞ്, തണുപ്പ് എന്നിവ ഉണ്ടാകും.

തിങ്കൾ മുതൽ വെള്ളി വരെ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റായി രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്കി. തബുക്ക്, അൽജൗഫ്, ഉത്തര അതിർത്തി, ഹായിൽ, അൽഖസിം, കിഴക്കൻ പ്രവിശ്യ, റിയാദ്, മക്ക, മദീന എന്നിവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കാറ്റ് വീശാൻ സാധ്യത.

തബുക്ക്, ഹഖൽ, അറാർ, തുറൈഫ്, ഖുറയാത്ത്, തബർജൽ, അൽഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ മദീന എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments