back to top
Monday, January 20, 2025
Google search engine
HomeTech കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിൽ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നു

കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിൽ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നു

പുതുവർഷത്തിൽ ചില ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്സാപ്പ്. കിറ്റ്കാറ്റ് ഒഎസോ അതിനും മുമ്പുള്ളതോ ആയ വേർഷനുകളിലാണ് വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നത്.

പഴയ ഫോണുകൾ ഉപയോഗിക്കുന്നവർ വാട്‌സ്ആപ്പ് ലഭിക്കാൻ പുത്തൻ ഡിവൈസുകൾ വാങ്ങേണ്ടവരും. ചില ഉപയോക്താക്കൾക്ക് ഫോൺ മാറാതെ തന്നെ പുതിയ വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്ത് വാട്സാപ്പ് സേവനം നിലനിർത്താം. എന്നാൽ നിലവിൽ പുതിയ അപ്ഡേഷനുകൾ ഇല്ലാത്ത സ്മാർട്ഫോണുകളിൽ വാട്സാപ്പ് ലഭിക്കില്ല. വാട്‌സ്ആപ്പിലേക്ക് മെറ്റ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ ഫീച്ചറുകൾ പഴയ ആൻഡ്രോയ്‌ഡ് വേർഷനുകളിൽ പ്രവർത്തിക്കില്ല എന്നതാണ് ചില ഫോണുകളിൽ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കാനുള്ള കാരണം.

2013ൽ അവതരിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആൻഡ്രോയ്‌ഡ് കിറ്റ്‌കാറ്റ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ ഗൂഗിൾ ഈ വർഷം ആദ്യം അവസാനിപ്പിച്ചിരുന്നു.  ഐഒഎസ് 15.1 മുതൽ പിന്നോട്ടുള്ള ഐഫോണുകളിലും 2025 മെയ് മുതൽ വാട്സാപ്പ് ലഭിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments