Wednesday, March 22, 2023
spot_img
HomeNewsKeralaഓടിക്കൊണ്ടിരിക്കെ വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കെ വെഞ്ഞാറമൂട്ടിൽ കാറിന് തീ പിടിച്ചു

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് നിന്ന് ആറ്റിങ്ങലിലേക്ക് പോകുകയായിരുന്ന വാഹനത്തിന് രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്.

തീപിടുത്തത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. മുൻവശത്ത് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട കാർ ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെടുകയാണുണ്ടായത്. ആറ്റിങ്ങലിലെ തന്‍റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments