back to top
Thursday, January 16, 2025
Google search engine
HomeLatest Newsജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: ഡോ. ആർ ബിന്ദു

ജെൻഡർ ഇക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും: ഡോ. ആർ ബിന്ദു


ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിൻ്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിൻ്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെൻ്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പുസ്തകോത്സവത്തിൻ്റെ പ്രചരണാർത്ഥം സെക്രട്ടേറിയേറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃകാ വനിതാ നിയമസഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമനിർമാണ സഭ സമത്വ വേദിയാകണമെങ്കിൽ സ്ത്രീകളുടെ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണം. അനീതികൾക്കെതിരെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാണ്. രാജ്യത്തെ സാമൂഹ്യ വ്യവസ്ഥയിൽ അസമത്വവും ചൂഷണവും നിലനിൽക്കുന്നതിനാൽ വിവിധ വിഭാഗങ്ങൾ അരികുവൽക്കരിക്കപ്പെട്ടവരായി നിലവിലുണ്ട്. സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. പുതിയ തലമുറ ഇത്തരം വിലക്കുകളെ അതിജീവിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടു കടന്നുവരുന്നത് പ്രതീക്ഷ നൽകുന്നു. ആധുനിക യുഗത്തിലെ സാങ്കേതികവിദ്യാ മേഖലയിലും വിദ്യാർത്ഥിനികളുടെ മുന്നേറ്റം പ്രകടമാണ്. സമഭാവനയുടെ നവകേരളം സൃഷ്ടിക്കാൻ സ്ത്രീ മുന്നേറ്റത്തിന്റെ പ്രതിഫലനം നിയമനിർമാണ വേദികളിൽ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
തലസ്ഥാനത്തെ മുപ്പത്തിയഞ്ച് കോളേജുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികളാണ് മാതൃകാ വനിതാ നിയമസഭക്ക് നേതൃത്വം നൽകിയത്. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി ബേബി തുടങ്ങിയവർ സംബന്ധിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments