Thursday, March 30, 2023
spot_img
HomeNewsKeralaബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്

ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ കാട്ടാനകളെ വെടിവച്ച് കൊല്ലും; ഇടുക്കി ഡിസിസി പ്രസിഡണ്ട്

ഇടുക്കി: കാട്ടാനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് തുടർന്നാൽ ആനകളെ വെടിവച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. തമിഴ്നാട്ടിലും കർണാടകത്തിലും തിരുനെറ്റിക്ക് നേരെ വെടിയുതിർക്കുന്ന സുഹൃത്തുക്കളുണ്ടെന്നും നിയമവിരുദ്ധമാണെങ്കിൽ പോലും അവരെ കൊണ്ടുവന്ന് ആനകളെ വെടിവയ്ക്കുമെന്നും സി.പി മാത്യു പറഞ്ഞു.

അതേസമയം, ഇടുക്കിയിൽ ആക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള വിവരശേഖരണത്തിന്‍റെ ആദ്യഘട്ടം ഇന്ന് ആരംഭിക്കും.

വയനാട് ആർ ആർ ടി റേഞ്ച് ഓഫീസർ എൻ രൂപേഷിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാനെത്തിയത്. കാട്ടാനകളെക്കുറിച്ചും അവ പതിവായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുകയാണ് ആദ്യപടി. അരിക്കൊമ്പനെ കൂടുതൽ നിരീക്ഷിക്കും. എല്ലാ ഭാഗത്തുനിന്നുമുള്ള ആനകളുടെ ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന നിരീക്ഷകരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകൾക്ക് മയക്കുവെടി വെക്കേണ്ട സ്ഥലം, കുങ്കി ആനകളെയും വാഹനങ്ങളെയും കൊണ്ടുപോകേണ്ട സ്ഥലം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments