Wednesday, March 22, 2023
spot_img
HomeCrime Newsമന്ത്രവാദ ചികിത്സ; ന്യുമോണിയ ഭേദമാക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച കുഞ്ഞ് മരിച്ചു

മന്ത്രവാദ ചികിത്സ; ന്യുമോണിയ ഭേദമാക്കാൻ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ച കുഞ്ഞ് മരിച്ചു

ഭോപാൽ: ന്യുമോണിയ ഭേദമാക്കാൻ പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ച കുഞ്ഞ് മരണപ്പെട്ടു. മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായി മരിച്ചത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് 51 തവണയാണ് കുഞ്ഞിന്‍റെ വയറ്റിൽ പൊള്ളലേൽപ്പിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 15 ദിവസത്തോളം കുഞ്ഞിനെ ആശുപത്രിയിൽ ചികിത്സിച്ചതായാണ് വിവരം.

മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് സംഭവം. ആദിവാസി സമൂഹങ്ങൾ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് പൊള്ളിക്കുന്നത് പോലുള്ള ചികിത്സാ രീതികൾ സാധാരണമാണെന്ന് റിപ്പോർട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments