അസ്ഥികൂടത്തിനൊപ്പം നൃത്തംവച്ച് കന്യാസ്ത്രീ: സെമിത്തേരിയിലെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

സംഭവം ഇംഗ്ലണ്ടിലാണ്. സെപ്റ്റംബര്‍ 11ന് യോക്ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണു സംഭവം അരങ്ങേറിയത്.

അസ്ഥികൂടത്തിനൊപ്പം നൃത്തംവച്ച് കന്യാസ്ത്രീ: സെമിത്തേരിയിലെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറല്‍

ലണ്ടന്‍: പേടി തോന്നിക്കുന്ന ഒരു സംഭവത്തെ ചുറ്റിപ്പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തംവയ്ക്കുന്ന കന്യാസ്ത്രീയുടെ ചിത്രങ്ങളാണ് വൈറലായത്. സംഭവം ഇംഗ്ലണ്ടിലാണ്. സെപ്റ്റംബര്‍ 11ന് യോക്ഷെയറിലെ ഓള്‍ഡ് ഹള്‍ ജനറല്‍ സെമിത്തേരിയിലാണു സംഭവം അരങ്ങേറിയത്.

സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ആള്‍ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ചാണ് സ്ത്രീ സെമിത്തേരിയിലെത്തിയത്. അവിടെ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

പിന്നീട് അവിടെയുണ്ടായിരുന്ന നായയ്‌ക്കൊപ്പം നൃത്തം ചെയ്‌തെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഡെയ്ലി മെയിലാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതു പ്രാങ്ക് ആകാനും ഒരുപക്ഷേ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുകയാണ്.