Thursday, December 8, 2022
spot_img
HomeNewsതിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വീണ്ടും യുവതിക്കുനേരെ ആക്രമണം

തിരുവനന്തപുരത്ത് പ്രഭാതസവാരിക്കിടെ വീണ്ടും യുവതിക്കുനേരെ ആക്രമണം

തിരുവനന്തപുരം: നഗരത്തില്‍ പ്രഭാതസവാരി നടത്തുകയായിരുന്ന യുവതിയെ ആക്രമിച്ച പ്രതിയെ പിടികൂടി. വഞ്ചിയൂര്‍ കോടതിയ്ക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്.

കോടതിയ്ക്ക് മുമ്പിലുള്ള ഇടവഴിയിലൂടെ നടന്നു വരികയായിരുന്ന യുവതിയ്ക്ക് പിന്നാലെ സ്‌കൂട്ടറിലെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്തുവീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതി നിലവിളിച്ചതോടെ സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ ഓടിഎത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments