Wednesday, March 22, 2023
spot_img
HomeNewsKeralaകുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു

കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ തൊഴിലാളി മരിച്ചു

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. മണികണ്ഠന് 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഡെപ്യൂട്ടി കളക്ടർ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണവും, അളവിൽ കൂടുതൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നോയെന്നും പരിശോധിക്കും. സമീപ പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും വിലയിരുത്തും. 

അതേസമയം, കൂട്ടിയിട്ട കരിമരുന്ന് മിശ്രിതം ഒരുമിച്ച് പൊട്ടിത്തെറിച്ചതാണ് വൻ സ്ഫോടനത്തിന് കാരണമെന്നാണ് ഫയർഫോഴ്സിന്‍റെ നിഗമനം. ഉത്സവ സീസണായതിനാൽ ജില്ലയിൽ പരിശോധന കർശനമാക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments