പാലക്കാട്: കവിയും കഥാകൃത്തും പരിഭാഷകനുമായ എസ്. ജയേഷ്(39) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് ബുധനാഴ്ച രാവിലെയായിരുന്നു മരണം. തലയ്ക്ക് പരിക്കേറ്റ് ഒന്നരമാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഫെബ്രുവരിയില്‍ പനി ബാധിച്ച ജയേഷ് ആശുപത്രിയിൽ പോയി തിരിച്ച് വീട്ടിലെത്തിയപ്പോൾ തലചുറ്റി വീഴുകയായിരുന്നു. തലചുറ്റിവീണതിനെ തുടര്‍ന്നാണ് തലയ്ക്ക് സാരമായി പരിക്കേറ്റത്. പാലക്കാട് കുഴൽമന്ദത്തെ ആശുപത്രിയിൽ എത്തിച്ച ജയേഷിനെ അവിടെ നിന്ന് കോയമ്പത്തൂരുള്ള ശ്രീ രാമകൃഷ്ണ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ആശുപത്രിയില്‍ തുടരുകയുമായിരുന്നു. സ്വദേശമായ തേന്‍കുറിശ്ശിക്കടുത്തുള്ള വിളയന്നൂരില്‍ വ്യാഴാഴ്ച രാവിലെ 10ന് മരണാനന്തര ചടങ്ങുകള്‍ നടക്കും.
ക്ല, പരാജിതരുടെ രാത്രി, ഒരിടത്തൊരു ലൈന്‍മാന്‍, ചൊറ എന്നിവ കൃതികളാണ്.