യതീഷ് ചന്ദ്ര കേരളം വിടുന്നു: പേടിക്കണ്ടട്ടോ, തിരിച്ചുവരും

മൂന്നു വര്‍ഷത്തേക്ക് കര്‍ണാടക കേഡറിലേയ്ക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു

യതീഷ് ചന്ദ്ര കേരളം വിടുന്നു: പേടിക്കണ്ടട്ടോ, തിരിച്ചുവരും

കേരള പോലീസിലെ ഐ പി എസുകാരിലെ വിവാദ പുരുഷന്‍  യതീഷ് ചന്ദ്ര കേരളം വിടുന്നു. തല്‍ക്കാലത്തേയ്ക്കെങ്കിലും കേരളം വിടുന്നു. മൂന്നു വര്‍ഷത്തേക്ക് കര്‍ണാടക കേഡറിലേയ്ക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചു എന്നതു മുതല്‍ ഏറ്റവുമവസാനം കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് കണ്ണൂരില്‍ നൂറോളം പേരെ ഏത്തമിടീച്ചതുവരെയുള്ള വിവാദങ്ങളില്‍പെട്ട യതീഷ് ചന്ദ്ര പക്ഷേ മിടുക്കനായ പോലീസ് ഓഫീസര്‍ എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈപ്പിനിലെ ലാത്തിചാര്‍ജ് അടക്കമുള്ള വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തെ ഇടതുസര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയായി നിയോഗിച്ചതും വാര്‍ത്തയായി. രണ്ടുവര്‍ഷം കണ്ണൂരിലിരിക്കെ നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.