Monday, April 15, 2024
HomeNewsമുൻ മുഖ്യമന്ത്രി യെദിയൂരപ്പ പോക്സോ കേസിൽ പ്രതി

മുൻ മുഖ്യമന്ത്രി യെദിയൂരപ്പ പോക്സോ കേസിൽ പ്രതി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ  ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ബെംഗളൂരു സദാശിവ നഗർ പൊലീസാണ് പോക്സോ കേസെടുത്തത്.  ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം .

 ആരോപണങ്ങൾ യെദിയൂരപ്പ നിഷേധിച്ചു.  ഒന്നര മാസം മുൻപ് പെൺകുട്ടിയും അമ്മയും സഹായം തേടി തന്നെ കാണാൻ എത്തിയിരുന്നുവെന്നും . കമ്മീഷണറെ വിളിച്ച് ഇവർക്ക് വേണ്ട സഹായം ചെയ്യാൻ ആകുമോ എന്ന് അന്വേഷിച്ചിരുന്നതായും യെദിയൂരപ്പ പറയുന്നു. എന്നാൽ അത് ഇത്തരം ഒരു കേസാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.

പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു.  കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്തെങ്കിലും വ്യക്തമായി പറയാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments