സുന്ദര ചർമം നേടാം ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ

കൂടാതെ ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതിനും, നിറം വർധിക്കുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങളും ഉണ്ട്.

സുന്ദര ചർമം നേടാം ഈ പാനീയങ്ങൾ കുടിക്കുന്നതിലൂടെ

ചര്‍മ്മ പരിപാലനത്തിന് കെമിക്കലുകൾ ചേരാത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
കൂടാതെ ചര്‍മത്തിന്റെ സ്വാഭാവിക നിറം നിലനിർത്തുന്നതിനും, നിറം വർധിക്കുന്നതിനും സഹായിക്കുന്ന ചില പാനീയങ്ങളും ഉണ്ട്.


നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് ചർമത്തിന് ഉത്തമമാണ്. ഇത് ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിലനിർത്താനും സഹായിക്കുന്നു.


മഞ്ഞൾ വെള്ളം

മഞ്ഞൾ മുഖത്ത് പുരട്ടുന്നതിനൊപ്പം, മഞ്ഞളിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചര്‍മ സൗന്ദര്യത്തിന് ഏറെ നല്ലതാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

എബിസി ജ്യൂസ്‌

ആപ്പിള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി എന്നിവ യോജിപ്പിച്ചുള്ള മിശ്രിതത്തെയാണ് എബിസിസി ജ്യൂസ് എന്ന് പറയുന്നത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ  മുഖക്കുരുവിനെ തടയാനും ചുളിവുകള്‍, പിഗ്മെന്റേഷന്‍ എന്നിവ തടയാനും സഹായിക്കുന്നു.