Thursday, March 30, 2023
spot_img
HomeEntertainmentയുവതാരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു

യുവതാരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും വിവാഹിതരാവുന്നു

ബോളിവുഡ് താരങ്ങളായ കിയാരയും സിദ്ധാർഥും പ്രണയത്തിലാണെന്നുള്ള വിവരം മുന്നേ പുറത്ത് വന്നിരുന്നു. എങ്കിലും താരങ്ങൾ ഇതിനെ കുറിച്ച് യാതൊരു സ്ഥിതീകരണവും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് ഇരുവരുടെയും വിവാഹ വാർത്തയാണ്.

ഈ മാസം രാജസ്ഥാനിലെ ജയ്സാൽമീറിൽ നടക്കുന്ന ചടങ്ങിൽ തങ്ങൾ വിവാഹിതരാവുമെന്ന് ഇരുവരും ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു.
ഫെബ്രുവരി 4, 5 തിയ്യതികളിൽ സൂര്യഗഢ് ഹോട്ടലിൽ വച്ചാണ് വിവാഹം. ഥാർ മരുഭൂമിയിലേക്കുള്ള കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ വളരെ കുറച്ച് പേർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.

നിരന്തരം താരവിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ബോളിവുഡ് ഇനി കാണാൻ പോകുന്നത് ഈ യുവതാരങ്ങളുടെ വിവാഹമാണ്. സിദ്ധാർഥിന്റെ പുതിയ ചിത്രമായ ‘മിഷൻ മജ്നു’വിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ പോലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും താരം ഒഴിഞ്ഞു മാറിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments