Wednesday, March 22, 2023
spot_img
HomeNewsInternationalപ്രണയം നിരസിച്ച് യുവതി; നഷ്ടപരിഹാരമായി 24 കോടി ആവശ്യപ്പെട്ട് യുവാവ്

പ്രണയം നിരസിച്ച് യുവതി; നഷ്ടപരിഹാരമായി 24 കോടി ആവശ്യപ്പെട്ട് യുവാവ്

സിംഗപ്പൂർ: ഇതുവരെ ആർക്കും സുപരിചിതമല്ലാത്ത വിചിത്രമായ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു യുവാവ്. പ്രണയിക്കുന്ന പെൺകുട്ടി തന്നെ തിരിച്ച് പ്രണയിക്കുന്നില്ലെന്നും ഒരു സുഹൃത്തായി മാത്രമാണ് കാണുന്നതെന്നും അതിനാൽ തന്‍റെ വികാരങ്ങളെ മാനിക്കാത്ത പെൺകുട്ടി തനിക്ക് 24 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് യുവാവിന്റെ ആവശ്യം. കെ കൗഷിഗൻ എന്ന യുവാവാണ് ഇത്തരമൊരു വിചിത്ര ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

നോറ ടാൻ എന്ന പെൺകുട്ടിക്കെതിരെയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്. താൻ നൽകിയ സ്നേഹം തിരികെ നൽകാതെ പെൺകുട്ടി തന്നെ വിഷാദത്തിലേക്കും കടുത്ത മാനസിക വിഷമത്തിലേക്കും തള്ളിവിട്ടുവെന്ന് യുവാവ് ആരോപിച്ചു. പെൺകുട്ടിക്ക് തന്നോട് സൗഹൃദം മാത്രമേയുള്ളൂവെന്നും എന്നാൽ തനിക്ക് വേണ്ടത് പ്രണയമാണെന്നും ഇയാൾ പറയുന്നു. 2016ലാണ് ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുന്നത്. താമസിയാതെ താൻ പെൺകുട്ടിയുമായി പ്രണയത്തിലായെന്നും എന്നാൽ പെൺകുട്ടി തിരിച്ച് പ്രണയിച്ചില്ലെന്നും യുവാവ് പറഞ്ഞു. ഇതേത്തുടർന്ന് തന്‍റെ വികാരങ്ങളെ മാനിക്കാത്തതിന് പെൺകുട്ടിയിൽ നിന്ന് 24 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ യുവാവ് തീരുമാനിച്ചു.

എന്നാൽ ഇക്കാര്യം അറിഞ്ഞ പെൺകുട്ടി ഒരുമിച്ച് കൗൺസിലിംഗ് സെഷനുകളിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതിനാൽ പരാതിയിൽ നിന്ന് പിൻമാറി.
എന്നാൽ നിരവധി കൗൺസിലിംഗ് സെഷനുകളിൽ പങ്കെടുത്തിട്ടും പെൺകുട്ടി ഇപ്പോഴും താനുമായി പ്രണയത്തിലാകാൻ തയ്യാറായിട്ടില്ലെന്നും താനുമായുള്ള ബന്ധം കുറച്ചെന്നും കൗഷിഗൻ പറഞ്ഞു. അതിനാൽ പെൺകുട്ടിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കൗഷിഗൻ. കേസ് ഫെബ്രുവരി 9ന് പരിഗണിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments