വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍

വര്‍ക്കല നടയറകുന്നിലെ കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വര്‍ക്കല നടയറകുന്നിലെ കുന്നില്‍ പുത്തന്‍വീട്ടില്‍ അല്‍സമീറിനെയാണ് നടയറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിന് സമീപത്തെ ഗ്രൗണ്ടില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 

കാറ്ററിങ് തൊഴിലാളിയായ അല്‍സമീറിന് ഒരു ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സജീനയാണ് അല്‍സമീറിന്റെ ഭാര്യ. ഇവര്‍ ഗര്‍ഭിണിയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.