Sunday, April 21, 2024
HomeNewsKeralaപ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം: തൃശ്ശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം

പ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകവെള്ളം തളിക്കാന്‍ ശ്രമം: തൃശ്ശൂരില്‍ യൂത്ത്‌ കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം

തൃശൂർ: തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് – ബി.ജെ.പി സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപമുള്ള മരം മുറിച്ചു മാറ്റിയതിനെ തുടർന്ന് പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വേദിയിൽ ചാണകവെള്ളം തളിക്കാൻ യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചിരുന്നു. പ്രതിഷേധിക്കാനെത്തിയവരെ ബി ജെ പി പ്രവർത്തകർ തടഞ്ഞു. ഇതോടെയാണ് സംഘർഷമുണ്ടായത്.

ബി ജെ പി – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ഇടപെടുകയായിരുന്നു. പ്രവർത്തകർ തമ്മിൽ അസഭ്യവര്‍ഷവുമുണ്ടായി. ഇതോടെ സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് ഉദ്യോ​ഗസ്ഥരെത്തി പ്രവർത്തകരെ പിടിച്ചുമാറ്റി.യൂത്ത് കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ക്ക് നടുവിലായി ഉദ്യോ​ഗസ്ഥർ നിലയുറപ്പിച്ചതോടെ നിലവിൽ സംഘർഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസിന് ചാണകവെള്ളം തളിക്കാൻ പൊലീസ് സൗകര്യമൊരുക്കി ക്കൊടുത്തെന്ന് ബി ജെ പി പ്രവർത്തകർ ആരോപിച്ചു.

അക്രമികളെ അറസ്റ്റ് ചെയ്യാൻ കേരള പൊലീസ് തയ്യാറാകുന്നില്ല. ഞങ്ങൾ ഒരു സ്ഥലത്തേക്കും ആക്രമിക്കാൻ പോയിട്ടില്ല. അക്രമികൾക്ക് സൗകര്യമൊരുക്കുകയാണ് പൊലീസ്. എന്തുകൊണ്ട് അക്രമികളെ അറസ്റ്റ് ചെയ്യുന്നില്ല? പ്രധാനമന്ത്രിയുടെ വേദിയിൽ ചാണക വെള്ളം തളിക്കാൻ പൊലീസ് സൗകര്യം ചെയ്തുകൊടുക്കുക യായാണെന്ന് ബി ജെ പി പ്രവർത്തകർ ആരോപിച്ചു.

പ്രദേശത്തെ സംഘർവാസ്ഥ ഒഴിവാക്കുന്നതിനായി ഒരു വിഭാ​ഗം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകരെയാണ് നിലവിൽ അറസ്റ്റ് ചെയ്ത് നീക്കിയിരിക്കുന്നത്. ബി.ജെ.പി പ്രവർത്തകർ പ്രദേശത്ത് തന്നെ തുടരുകയാണ്. പ്രധാനമന്ത്രിയുടെ തൃശ്ശൂരിലെ സന്ദശനവുമായി ബന്ധപ്പെട്ട് തേക്കിൻകാട് മെെതാനിയിലെ ആൽമരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments