Thursday, March 30, 2023
spot_img
HomeNewsKeralaആലുവയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

ആലുവയില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി വീശി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ആലുവയിൽ കരിങ്കൊടി വീശി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ബജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.

ആലുവ ബൈപ്പാസിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്‍റോ പി. ആന്‍റോ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സംസ്ഥാന ബജറ്റ് നികുതി ഭീകരതയാണെന്നും അതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നും ജിൻഷാദ് ജിന്നാസ് പറഞ്ഞു. പ്രളയവും കോവിഡും കഴിഞ്ഞ് ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് മേൽ നികുതി ചുമത്തുകയാണ്. ഇന്ധനത്തിന് സെസ് ചുമത്തുന്നത് ക്രൂരമാണ്. ഇതിനെതിരെ വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments