സഹോദരന്‍ അപകടത്തില്‍ മരിച്ച സ്ഥലത്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷം അനിയന്‍ കുഴഞ്ഞ് വീണ് മരിച്ചു

ഇതേ സ്ഥലത്താണ് വെച്ച് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെന്നീസിന്റെ സഹോദരന്‍ ആല്‍ബിന്‍ പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചത്. ആ സ്ഥലത്ത് വെച്ചു തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്.  

സഹോദരന്‍ അപകടത്തില്‍ മരിച്ച സ്ഥലത്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷം അനിയന്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: അവിശ്വസനീയമായ തരത്തില്‍ സഹോദരങ്ങളുടെ മരണം. സഹോദരന്‍ അപകടത്തില്‍ മരിച്ച സ്ഥലത്ത് 13 വര്‍ഷങ്ങള്‍ക്കു ശേഷം അനിയന്‍ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂര്‍ ജോസ് - വത്സ ദമ്പതികളുടെ മകന്‍ ഡെന്നീസ് (24) ആണ് മരിച്ചത്. വൈകിട്ട് കൂട്ടുകാരുമൊത്ത് കോഴിക്കോട്ടെ ചാലിപ്പുഴയിലെ പത്താംകയത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.പുഴ നീന്തി കയറിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വൈകിട്ട് ആറുമണിക്ക് ശേഷമാണ്  സംഭവം നടന്നത്.

കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതേ സ്ഥലത്താണ് വെച്ച് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡെന്നീസിന്റെ സഹോദരന്‍ ആല്‍ബിന്‍ പുഴയില്‍ നീന്തുന്നതിനിടയില്‍ മുങ്ങിമരിച്ചത്. ആ സ്ഥലത്ത് വെച്ചു തന്നെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനും കുഴഞ്ഞ് വീണ് മരിച്ചത്. കോയമ്പത്തൂരില്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ഡെന്നീസ് ഈസ്റ്ററിനോട് അനുബന്ധിച്ചാണ്  നാട്ടിലെത്തിയത്. മൃതതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അലീന സഹോദരിയാണ്.