ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഐയുടെ വീടിന് മുന്നിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കിഴക്ക് കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സുരേഷ് കുമാറിന്‍റെ മുരിങ്ങാച്ചിറയിലുള്ള കുടുംബ വീടിന് മുന്നിലാണ് യുവാവ് തൂങ്ങിമരിച്ചത്.
സൂരജ് എസ്.ഐയുടെ മകളുടെ സഹപാഠിയായിരുന്നു. ഇന്നലെ രാത്രി സൂരജ് ഇവിടെ എത്തുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. തർക്കത്തിനൊടുവിൽ സൂരജിനെ വീട്ടുകാർ തിരിച്ചയച്ചു. ഈ സമയം എസ്.ഐ വീട്ടിലുണ്ടായിരുന്നില്ല.
സൂരജിന്‍റെ ബൈക്ക് വീടിന് സമീപത്ത് നിന്ന് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.