Saturday, July 27, 2024
HomeCrimeമംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം: മലയാളി യുവാവ് അറസ്റ്റില്‍

മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം: മലയാളി യുവാവ് അറസ്റ്റില്‍

മംഗലാപുരം: മംഗളൂരുവിലെ കടമ്പയിൽ മൂന്ന് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. സംഭവത്തില്‍ അബിൻ എന്ന മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. പരീക്ഷയ്ക്ക് പോകുന്നതിനിടെ യാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കടമ്പ ഗവ. കോളജിലെ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം നിലമ്പൂര്‍ സ്വദേശിയാണ് എംബിഎ വിദ്യാർഥിയായ അബിൻ. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. സ്കൂളിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കു

കയായിരുന്നു ഈ വിദ്യാർഥിനികളെന്നാണ് പ്രാഥമിക വിവരം. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments