Saturday, July 27, 2024
HomeNewsമുതിർ‌ന്ന അഭിഭാഷകൻ ഫാലി എസ്  നരിമാൻ അന്തരിച്ചു

മുതിർ‌ന്ന അഭിഭാഷകൻ ഫാലി എസ്  നരിമാൻ അന്തരിച്ചു

ന്യൂഡൽഹി: മുതിർ‌ന്ന സുപ്രീംകോടതി അഭിഭാഷകൻ ഫാലി എസ്  നരിമാൻ (95) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയായിരുന്നു അന്ത്യം.

പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദരിച്ചു. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. പൗരസ്വാതന്ത്ര്യത്തിനും  മതേതരത്വത്തിനും വേണ്ടി ശക്തമായ  നിലപാടെടുത്തിരുന്നു. 1975 ജൂണിൽ, അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഇന്ദിരാഗാന്ധി സർക്കാരിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ സ്ഥാനം രാജിവച്ചിരുന്നു.

 അദ്ദേഹത്തിൻ്റെ ആത്മകഥ “ബിഫോർ മെമ്മറി ഫേഡ്സ്” എന്ന പുസ്തകം വ്യാപകമായി വായിക്കപ്പെട്ടതാണ്. ദി സ്റ്റേറ്റ് ഓഫ് നേഷൻ”, “ഗോഡ് സേവ് ദി ഹോണബിൾ സുപ്രീം കോടതി” എന്നിവയാണ് മറ്റ് കൃതികൾ 

സുപ്രീംകോടതി ജഡ്ജി റോഹിംഗ്ടൻ നരിമാൻ മകനാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments