Saturday, July 27, 2024
HomeEntertainmentആകാംക്ഷ നിറച്ച് 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടൊവിനോ വീണ്ടും പൊലിസ് വേഷത്തിൽ

ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോ വീണ്ടും പൊലിസ് വേഷത്തിൽ

ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ എത്തുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യല്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയില്‍ താരത്തെ പോസ്റ്ററില്‍ കാണിച്ചിട്ടുണ്ട്.

ല്‍ തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലാന്‍സും അനൗണ്‍സ്‌മെന്റ് പോസ്റ്ററും ഏറെ ദുരൂഹവും നിഗൂഢവുമായൊരു പോലീസ് സ്റ്റോറിയാണ് ചിത്രമെന്ന സൂചന നല്‍കുന്നതായിരുന്നു. മീശ പിരിയോ, മാസ് ഗെറ്റപ്പോ ഒന്നുമില്ലാതെ തികച്ചും സാധാരണക്കാരനായൊരു റിയല്‍ പോലീസുകാരന്റെ ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന എസ്.ഐ ആനന്ദ്.

‘കല്‍ക്കി’ക്കും ‘എസ്ര’യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുണ്ട്.

ടൊവിനോയെ നായകനാക്കി തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ നിര്‍മ്മാണത്തില്‍ ഡാര്‍വിന്‍ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോള്‍വിനും ഡാര്‍വിനും ഇരട്ട സഹോദരന്മാരാണ്.

വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസ്സിലാണ് സിനിമയുടെ അവതരണം. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ളതാണെന്നാണ് വിവരം. എഴുപതോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം ഫെയിം) എന്നിവര്‍ പ്രധാന താരങ്ങളായെത്തുന്നു. ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്. നായികമാര്‍ പുതുമുഖങ്ങളാണ്.

ഈ ചിത്രത്തിനു വേണ്ടി വലിയ ബഡ്ജറ്റില്‍ ഒരു ടൗണ്‍ഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് ഒരുക്കിയിരുന്നു. ‘തങ്കം’ എന്ന സിനിമയ്ക്ക് ശേഷം ഗൗതം ശങ്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധര്‍, സംഗീതം സന്തോഷ് നാരായണന്‍, കലാ സംവിധാനം ദിലീപ് നാഥ്, മേക്കപ്പ് സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍ സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പി ആര്‍ ഒ ശബരി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments