Saturday, May 18, 2024
HomeNewsInternationalഗാസയിലെ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയോടെ സാധ്യമായേക്കും: ജോ ബൈഡന്‍

ഗാസയിലെ വെടിനിര്‍ത്തല്‍ അടുത്ത ആഴ്ചയോടെ സാധ്യമായേക്കും: ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അടുത്ത ആഴ്ചയോടെ ഗാസയിലെ വെടിനിര്‍ത്തല്‍ നടപടികള്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്. പ്രസിഡന്റ് ജോ ബൈ ഡന്‍. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഉടമ്പടിയ്ക്ക് സമീപമെ ത്തിയതായി ദേശീയ സുരക്ഷാഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ടെന്ന് ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തിങ്കളാഴ്ചതന്നെ വെടി നിര്‍ത്തല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു.

ഹമാസ് പ്രതിനിധികളുള്‍പ്പെടെ വിവിധ നേതാക്കള്‍ പാരീസില്‍ നടത്തിയ കൂടിക്കാ ഴ്ചയില്‍ താല്‍കാലിക വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവയെ സംബ ന്ധിച്ച് ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സിഎന്‍എന്നിനോട് ഞായറാഴ്ച പ്രതികരിച്ചു. റമസാന്‍ വ്രതം ആരംഭിക്കുന്ന തിനുമുമ്പ് വിഷയത്തില്‍ അനുകൂലമായ തീരുമാനത്തിലെത്താനാകുമെന്നുള്ള പ്രതീ ക്ഷ ഈജിപ്ഷ്യന്‍ മാധ്യമങ്ങളും പങ്കുവെച്ചു. ചില വിട്ടുവീഴ്ചകൾക്ക് ഹമാസ് തയ്യാറാ യേക്കുമെന്നും റിപ്പോർട്ടുണ്ട്.

പലസ്തീന്‍ അതിര്‍ത്തിയില്‍ മനുഷ്യജീവിതം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഈജിപ്ത്, ഖത്തര്‍, യു.എസ്., ഫ്രാന്‍സ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനും ഗാസയില്‍ ബന്ദികളാക്കപ്പെട്ടവരുടെ മോചനത്തിനുമായുള്ള അടിയന്തര മാര്‍ഗങ്ങള്‍ തിരയുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments