Saturday, July 27, 2024
HomeNewsമൂന്നാറിൽ സെവന്‍മല എസ്റ്റേറ്റിന് സമീപം കരിമ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി

മൂന്നാറിൽ സെവന്‍മല എസ്റ്റേറ്റിന് സമീപം കരിമ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി

മൂന്നാറിലെ സെവന്‍മല എസ്റ്റേറ്റിന് സമീപമാണ് കരിമ്പുലിയുടെ സാന്നിദ്ധ്യം കണ്ടെത്തി. വിദേശ വിനോദ സഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് വെള്ളിയാഴ്ച രാവിലെ കരിമ്പുലിയെ കണ്ടത്.

പുലിയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം ഇയാള്‍ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കരിമ്പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

നേരത്തെ മറയൂര്‍ പ്രദേശത്ത് കരിമ്പുലിയുടെ സാന്നധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആ പുലി തന്നെയാണോ സെവന്‍മല എസ്റ്റേറ്റ് പരിസരത്ത് എത്തിയതെന്ന കാര്യം വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments