Saturday, July 27, 2024
HomeNewsKeralaതൃപ്പൂണിത്തുറയിലെ പടക്ക സ്ഫോടനം: ഒരു മരണം, 16 പേർക്ക് പരിക്ക്

തൃപ്പൂണിത്തുറയിലെ പടക്ക സ്ഫോടനം: ഒരു മരണം, 16 പേർക്ക് പരിക്ക്

കൊച്ചി: തൃപ്പൂണിത്തുറ ചൂരനാട് കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവ‌രെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പി ച്ചു. സമീപത്തെ 25 വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പുതിയ കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.

സ്ഫോടനത്തിന് ഇടയാക്കിയ പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് പൊലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന് അടിയിൽ ഇനിയും സ്ഫോട കവസ്തുക്കൾ ഉണ്ടോയെന്ന് പരിശോധന നടത്തുന്നുണ്ട്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെ ന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 300 മീറ്റർ അകലെ വരെ പൊട്ടിത്തെറിയുടെ പ്രകമ്പനമു ണ്ടായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments