Saturday, July 27, 2024
HomeNewsKeralaആനി രാജയുടെ തിരഞ്ഞെടുപ്പ് റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

ആനി രാജയുടെ തിരഞ്ഞെടുപ്പ് റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

കല്‍പ്പറ്റ: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ പച്ചക്കൊടി ഉയര്‍ത്തി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ഐഎന്‍എല്ലിന്റെ പച്ചക്കൊടിയാണ് ഉയര്‍ത്തിയത്. പ്രസംഗിക്കുന്നതിനിടെ പ്രവര്‍ത്തകരിലൊരാളുടെ കൈയ്യില്‍ നിന്നും കൊടി വാങ്ങി ഉയര്‍ത്തിക്കാട്ടുകയായിരുന്നു.

‘ഈ പച്ചക്കൊടി നിങ്ങള്‍ കാണുന്നില്ലേ?, ഇത് ഐഎന്‍എല്ലിന്റെ കൊടിയാണ്. ഐഎന്‍എല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ ബഹുമാനിക്കപ്പെടുന്ന സഖ്യകക്ഷിയാണ്. ഇതിനൊപ്പം സിപിഐഎമ്മിന്റെയും സിപിഐയുടെയും ചെങ്കൊടിയുമുണ്ട്. അതാണ് ഞങ്ങളുടെ രാഷ്ട്രീയം’ ബൃന്ദാ കാരാട്ട് പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായുള്ള റോഡ് ഷോയില്‍ എന്തിനാണ് മുസ്ലിം ലീഗിന്റെ പച്ചക്കൊടി ഒളിപ്പിച്ചതെന്നും ബൃന്ദാ കാരാട്ട് ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments