Saturday, July 27, 2024
HomeNewsKeralaപങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ

പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു ഗഡു ഡി.എ

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ്. സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബഡ്ജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളെ കൂടി പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ജീവനക്കാർക്കിടെയിൽ ഏറ്റവും വലിയ ചർച്ചാ വിഷയമാണ് പങ്കാളിത്ത പെൻഷൻ. പങ്കാളിത്ത പെൻഷൻകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന പുന:പരിശോധനാ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ നവംബറിൽ പുറത്തുവന്നിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി തുടരേണ്ടെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ജീവനക്കാരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുന്നത് സർക്കാർ ജീവനക്കാരും സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്.

പങ്കാളിത്ത പെൻഷൻ പദ്ധതി തുടരണോ പിൻവലിക്കണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ അതിന്റെ ഗുണദോഷങ്ങൾ ചൂണ്ടിക്കാട്ടിയും ചെയ്യാവുന്ന കാര്യങ്ങൾ അക്കമിട്ടു നിരത്തിയും ജീവനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചും 116 പേജുള്ള റിപ്പോർട്ടാണ് 2021ൽ സമിതി സമർപ്പിച്ചത്. എട്ട് റഫറൻസുകളാണ് സമിതിക്കു നൽകിയതെങ്കിലും, സർക്കാരിന്റെ രണ്ട് ആശങ്കൾക്കുള്ള ഉത്തരമാണ് സമിതി തേടിയതെന്ന് വ്യക്തമാണ്.

അതേസമയം, സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഡി.എ കുടിശികയിൽ ഒരു ഗഡു ഏപ്രിൽ മാസത്തിൽ അനുവദിക്കും. പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റിലാണ് പ്രഖ്യാപനം. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments