Saturday, July 27, 2024
HomeNewsസി.എ.എ പ്രാബല്യത്തിൽ; ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

സി.എ.എ പ്രാബല്യത്തിൽ; ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയായിരുന്നു ലക്ഷ്യം.

ഇന്ന് പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രം വിജ്ഞാപനം ചെയ്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഫെബ്രുവരി അവസാന വാരം തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. മാ​ർ​ച്ച് ആ​ദ്യ​വാ​രത്തിൽ സി.​എ.​എ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യേ​ക്കു​​മെ​ന്നും ഇ​തി​നാ​യു​ള്ള ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ൽ സ​ജ്ജ​മാ​യ​താ​യും ട്ര​യ​ൽ റ​ൺ ന​ട​ക്കു​ന്ന​താ​യു​മുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നു. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി.എ.എയുടെ ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി നിയമം

2019ലാണ് പാ​കി​സ്താ​ൻ, അ​ഫ്ഗാ​നി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ് എ​ന്നീ മൂ​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പൗ​ര​ത്വം ന​ൽ​കാ​ൻ പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​യ​മം പാർലമെന്‍റ് പാസാക്കിയത്. 2020 ജ​നു​വ​രി 10ന് ​നി​യ​മം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. കോ​വി​ഡ് മ​ഹാ​മാ​രി​യും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

നി​യ​മ​പ്ര​കാ​രം 2014 ഡി​സം​ബ​ർ 31നു​മു​മ്പ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പൗ​ര​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. പൗ​ര​ത്വ​ത്തി​നാ​യി മ​തം പ​രി​ഗ​ണി​ക്കു​ന്ന​തും നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് മു​സ്‍ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​തും വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഏ​റെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വി​വാ​ദ​ങ്ങ​ൾ​ക്കും ഇത് കാരണമായി. രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് അ​ര​ങ്ങേ​റി​യത്. നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് കേ​ര​ള​വും ബം​ഗാ​ളും ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ക്കുകയും ചെയ്തിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments