Saturday, July 27, 2024
HomeNewsNationalജാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ: 47 എംഎൽഎമാരുടെ പിന്തുണ

ജാർഖണ്ഡിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ: 47 എംഎൽഎമാരുടെ പിന്തുണ

റാഞ്ചി: ജാർഖണ്ഡിൽ അടുത്തിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ ചംപായ് സോറൻന്റെ ജെഎംഎം – കോൺഗ്രസ്-ആർജെഡി സഖ്യ സർക്കാരിന് വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചു. 80 അംഗങ്ങളുള്ള നിയമസഭയിൽ 47 എംഎൽഎ മാരുടെ പിന്തുണയാണ് ചംപായ് സോറന് ലഭിച്ചത്. എതിർത്ത് 29 എംഎൽഎമാർ വോട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലു ള്ള മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസ വോട്ടെ ടുപ്പിൽ പങ്കെടുക്കാനെത്തിയിരുന്നു.

ബിജെപി അട്ടിമറി ശ്രമങ്ങൾ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എംഎൽഎ മാരെ ഹൈദരാബാദിലെ റിസോർട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ തലസ്ഥാനത്ത് എത്തിച്ചത്. ചമ്പൈ സോറന് 41 എംഎൽഎമാരുടെ പിന്തുണ അനിവാര്യമായിരുന്നു. ഇതിനെ തുടർന്നാണ് ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയത്. നിലവിൽ 47 ജനപ്രതിനിധികളാണ് ഭരണപക്ഷത്തുള്ളത്. ഇതിൽ ജെഎംഎമ്മിന് 28ഉം കോൺഗ്രസിന് 16ഉം ജനപ്രതിനിധികളുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments