Saturday, July 27, 2024
HomeNewsKeralaമരപ്പട്ടി ഇവിടെയും ഉണ്ട് : മുഖ്യമന്ത്രിക്ക് പിന്നാലെ ശല്യംവിവരിച്ച് സതീശനും

മരപ്പട്ടി ഇവിടെയും ഉണ്ട് : മുഖ്യമന്ത്രിക്ക് പിന്നാലെ ശല്യംവിവരിച്ച് സതീശനും

തിരുവനന്തപുരം: തന്‍റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടി ശല്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞി രുന്നു. ഇതിന് പിന്നാലെയാണ് വി.ഡി. സതീശനും മരപ്പട്ടി ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. മരപ്പട്ടി ഇവിടെയും ഉണ്ട്. പുലർച്ചെ നാലുമണിക്ക് ഞാനും മരപ്പട്ടി ശല്യം കാരണം ഉണർന്നു. ഒന്നല്ല, ഇഷ്ടംപോലെ മരപ്പട്ടിയുണ്ടെന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഐ.എ.എസ്. ഉദ്യോഗസ്ഥർക്കായുള്ള ഓഫീസേഴ്‌സ് എൻക്ലേവിന്റെ ശിലാസ്ഥാപനം ആക്കുളത്ത് നിർവഹിക്കവെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലെ ശോച്യാവസ്ഥ വിവരിച്ചത്. ‘ഇസ്തിരിയിട്ടുവെച്ചിരിക്കുന്ന തുണി കുറച്ചു കഴിയുമ്പോൾ നനഞ്ഞിരിക്കും. മരപ്പട്ടി മൂത്രമൊഴിക്കുന്നതാണ്. മരപ്പട്ടിമൂത്രം വീഴു മെന്നതിനാൽ വെള്ളമൊക്കെ അടച്ചുതന്നെ വെക്കുകയാണ്’ -തന്റെ വസതിയായ ക്ലിഫ്ഹൗസിന്റെയും മറ്റു മന്ത്രിമന്ദിരങ്ങളുടെയും അവസ്ഥ മുഖ്യമന്ത്രി വിവരിച്ചി രുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments