Saturday, July 27, 2024
HomeNewsNationalനടൻ വിജയ് രൂപവത്കരിച്ച പാർട്ടിയുടെ പേരിനെതിരേ പരാതി

നടൻ വിജയ് രൂപവത്കരിച്ച പാർട്ടിയുടെ പേരിനെതിരേ പരാതി

ചെന്നൈ: നടൻ വിജയ് രൂപവത്കരിച്ച പാർട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നൽകരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവ് വേൽമുരുകൻ ആവശ്യപ്പെട്ടു. ഇരു പാർട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേൽമുരുകന്റെ പരാതി. ജനാധിപത്യ വ്യവസ്ഥയിൽ രാഷ്ട്രീയ കക്ഷിയുണ്ടാക്കാൻ ആർക്കും അധികാരമുണ്ടെന്ന് വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേൽമുരുകൻ പറഞ്ഞു.

2012-ലാണ് തമിഴക വാഴ്‌വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തിൽ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകുമ്പോൾ പേര് പ്രശ്‌നമാകു മെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വേൽമുരുകൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments