Saturday, July 27, 2024
HomeNewsKeralaഎല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക്  മലയാള മനോരമ 10...

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക്  മലയാള മനോരമ 10 ലക്ഷം രൂപ  നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കണ്ണൂര്‍>  വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്ക്ക്  മലയാള മനോരമ  പത്ത് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.  നഷ്ടപരിഹാരം പലിശ സഹിതം നല്‍കുന്നതിന് പുറമെ കോടതിച്ചെലവും നല്‍കണമെന്ന് കണ്ണൂര്‍ സബ്‌കോടതി ഉത്തരവിട്ടു.

 പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ജേക്കബ് മാത്യൂ, ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യൂ, എഡിറ്റര്‍ ഫിലിപ് മാത്യു. റിപ്പോര്‍ട്ടര്‍ കെ പി സഫീന എന്നിവരാണ് എതിര്‍ കക്ഷികള്‍.
 
അഭിഭാഷകരായ എം രാജഗോപാലന്‍ നായര്‍, പി യു ശൈലജന്‍ എന്നിവര്‍ മുഖേന ഇന്ദിര നല്‍കിയ മനാനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ  ‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് എത്തി ലോക്കര്‍ തുറന്നു’ എന്ന തലക്കെട്ടില്‍ നല്‍കിയ 2020  സപ്തംബര്‍ 14 ന് മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് കേസിന് ആധാരം. 

ലൈഫ് മിഷന്‍ കമ്മീഷന്‍ കിട്ടിയത് മന്ത്രി പുത്രനും എന്ന തലക്കെട്ടില്‍ സപ്തംബര്‍ 13ന് മനോരമ മറ്റൊരു വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മന്ത്രിയുടെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ബ്രാഞ്ചിലെത്തി ലോക്കല്‍ ഇടപാട് നടത്തിയത് ഇ ഡി അന്വേഷിക്കുന്നു എന്നായിരുന്നു വാര്‍ത്ത.
 സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ നടത്തിയ വ്യാജ വാര്‍ത്തായിരുന്നു അത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments