Saturday, July 27, 2024
HomeNewsസംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കൂട്ടി

തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ക്ഷാമബത്ത കൂട്ടി. ഏഴിൽ നിന്ന് ഒൻപത് ശതമാനമായാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചരിക്കുന്നത്,​ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സർവീസ് പെൻഷൻകാർക്കും ഇതേനിരക്കിൽ ക്ഷാമാശ്വാസം വർദ്ധിക്കും,​ കോളേജ് അദ്ധ്യാപകർ,​ എൻജിനീയറിംഗ് കോളേജ്,​ മെഡിക്കൽ കോളേജ് അദ്ധ്യാപകർ തുടങ്ങിയവരുടെ ക്ഷാമബത്ത 17 ശതനമാനത്തിൽ നിന്ന് 31 ശതമാനമായി ഉയർത്തി. വിരമിച്ച അദ്ധ്യാപകർക്കും ഇതേനിരക്കിൽ ക്ഷാമാശ്വാസം ഉയരും,​ ജുഡിഷ്യൽ ഓഫീസർമാരുടെ ക്ഷാമബത്ത 30 ശതമാനത്തിൽ നിന്ന് 46 ശതമാനമായി മാറും. വിരമിച്ച ഓഫീസർമാരുടെ ക്ഷാമാശ്വാസ നിരക്കും 46 ശതമാനമാക്കി. ഐ.എ.എസ്,​ ഐ.പി.എസ്,​ ഐ.എഫ്.എസ് ഉൾപ്പെടെ ആൾ ഇന്ത്യ സർവീസ് ഓഫീസർമാർക്ക് ക്ഷാമബത്ത 46 ശതമാനമാകും.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ നാല് ശതമാനം വർദ്ധിപ്പിച്ചിരുന്നു. 2024 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഡി.എ വർദ്ധന നിലവിൽ വരുന്നത്. ജിവനക്കാരുടെ ഗ്രാറ്റുവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments