Saturday, July 27, 2024
HomeNewsKeralaകോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൊമനിക് പ്രസന്റേഷൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൊമനിക് പ്രസന്റേഷൻ

കൊച്ചി: കോൺഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് എറണാകുളം ജില്ലാ യു.ഡി.എഫ് ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ. തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപനത്തിൽ എല്ലാവരേയും ഉൾപ്പെടുത്തിയില്ലെന്നും പാർട്ടിയിൽ തിരുത്തൽ നടപടി വേണമെന്നും വിമർശനം. വി.എം. സുധീരനോടുള്ള നേതൃത്വത്തിന്റെ സമീപനം ശരിയല്ലെന്നും ഡൊമിനിക് പ്രസന്റേഷൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പാർട്ടിക്ക് ഞങ്ങളെ ആവശ്യമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ തുറന്നുപറഞ്ഞാൽ മതി. പാർട്ടിയുടെ ഈ പോക്ക് ശരിയല്ല, തിരുത്തൽ ഉണ്ടാകണം എന്നാഗ്രഹമുള്ളതുകൊണ്ട് തുറന്നുപറയുകയാണ്. ഇതിന്റെ പേരിൽ അച്ചടക്ക നടപടികൾ വന്നാൽ അത് നേരിടാൻ തയ്യാറാണ്. കുറച്ചുപേർക്ക് മാത്രമാണ് പാർട്ടിക്കകത്ത് സ്ഥാനമുള്ളത്. നിവൃത്തി ഇല്ലാതെയാണ് തുറന്നുപറയുന്നത്. കുറേയധികം സഹിച്ചു, ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു.

എറണാകുളം ഡിസിസിയുമായുള്ള തർക്കത്തിൽ ഉമ തോമസ് എം.എൽ.എയെ ഡൊമിനിക് പ്രസന്റേഷൻ പിന്തുണച്ചു. ഉമാ തോമസിന്റെ പരാതികളെല്ലാം വസ്തുതാപരമാണെന്നും വിഷയത്തിൽ കെ.പി.സി.സി. ഇടപെടുന്നില്ലെന്നും ഡൊമിനിക് പ്രസന്റേഷൻ കുറ്റപ്പെടുത്തി. എല്ലാ എം.എൽ.എമാരേയും നേതൃത്വം ഒരുപോലെ കാണണമെന്നും ഡൊമിനിക് പ്രസന്റേഷൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments