Saturday, July 27, 2024
HomeNews“രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

“രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്.”; ടിഎം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക് മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി അവാര്‍ഡ് നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയതു പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

മാര്‍ച്ച് 18നാണ് മദ്രാസ് മ്യൂസിക്ക് അക്കാദമി ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി അവാര്‍ഡ് പ്രഖ്യാപിച്ചത്. കര്‍ണാടിക്ക് സംഗീതത്തിലെ ഏറ്റവും വലിയഅംഗീകാരമാണ് ഇത്. കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനാണെങ്കിലും നിരന്തരം വിവാദങ്ങള്‍പ്പെടുന്ന വ്യക്തിയാണ് ടിഎം കൃഷ്ണ. പാരമ്പര്യമായുള്ള കര്‍ണാടക സംഗീതത്തില്‍ പല പരിഷ്‌കരണങ്ങളും ടിഎം കൃഷ്ണ കൊണ്ടുവന്നിരുന്നു. ഇതിനൊപ്പം അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിവാദം സൃഷ്ടിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments