Saturday, July 27, 2024
HomeCrimeഡോ. വന്ദനാദാസിന്‍റെ കൊലപാതകം: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനെന്ന് വന്ദനയുടെ പിതാവ്

ഡോ. വന്ദനാദാസിന്‍റെ കൊലപാതകം: സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനെന്ന് വന്ദനയുടെ പിതാവ്

കൊച്ചി: ഡോ. വന്ദനാദാസിന്‍റെ കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്ന് വന്ദനയുടെ പിതാവ്. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തത് എന്തിനാണെന്ന് മനസ്സിലാക്കുന്നില്ലെന്നും വന്ദനയുടെ പിതാവ് മോഹന്‍ദാസ് മാധ്യ മങ്ങളോട് പറഞ്ഞു.

മകൾക്ക് പ്രാഥമിക ചികിത്സ പോലും ലഭിച്ചില്ല. പൊലീസും ഹോം ഗാർഡും ഒന്നു ചെയ്തില്ല. ഒരു മണിക്കൂറോളം മകൾ ഒറ്റയ്ക്ക് ഇരിക്കേണ്ടി വന്നു. മകൾ തന്നെയാണ് ഒരു ജീപ്പിൽ കയറിയത്. കൂടെയുള്ളവർ പോലും സഹായിച്ചില്ലെന്ന് പിതാവ് പറഞ്ഞു. പൊലീസിൻ്റെ കയ്യിലുള്ള രേഖ മാത്രമാണ് ഇപ്പോഴുള്ളത്. മറ്റ് കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം.

മറ്റു കാര്യങ്ങൾ പുറത്ത് വരണമെങ്കിൽ വിശദമായ അന്വേഷണം വേണം. അരമ ണികൂർ കൊണ്ട് എത്തേണ്ട ആംബുലൻസ് ഒന്നര മണിക്കൂർ എടുത്തു ആശുപത്രിയി ൽ എത്താൻ. ആശുപത്രി സംരക്ഷണ ബിൽ ഉണ്ടാക്കിയതിലും സംശയമുണ്ട്. മകളുടെ ജീവന് വിലയിടാൻ പറ്റില്ല. പൊലീസിന് വീഴ്ചയുണ്ടായി. പൊലീസുകാരും പ്രതികളാ ണ്. കോടതിയിൽ തെളിവ് നൽകേണ്ടത് പൊലീസാണ്. ആശുപത്രി ജീവനക്കാരും പൊലീസും കൂട്ടുനിന്നുവെന്നും എഫ്ഐആർ മുഴുവൻ തെറ്റാണെന്നും പിതാവ് ആരോപിച്ചു.

വന്ദനയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപി താക്കള്‍ നല്‍കിയ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. കൃത്യമായ അന്വേഷണത്തിന് പുറത്തുനിന്നുള്ള ഏജന്‍സിതന്നെ വേണമെന്നും മോഹന്‍ദാസ് പറഞ്ഞു. സര്‍ക്കാര്‍ എന്തിനാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് ജഡ്ജിമാരും ചോദിച്ചിട്ടുണ്ട്.

മാതാപിതാക്കള്‍ക്ക് അത്തരമൊരു അന്വേഷണമാണ് താത്പര്യമെങ്കില്‍ അതിന് അനു വദിച്ചുകൊടുക്കേണ്ടതല്ലേയെന്നും ആരാഞ്ഞു. പിന്നെയും സര്‍ക്കാര്‍ എതിര്‍ത്തതെ ന്തിനെന്ന് മനസ്സിലാകുന്നില്ല’, മോഹന്‍ദാസ് പറഞ്ഞു. അക്രമമുണ്ടായി നാലര മണി ക്കൂറോളം തന്റെ മകള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നും എഫ്‌ഐആറില്‍ തിരുത്തല്‍ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.  കേസിലെ ഏക പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments