Saturday, July 27, 2024
HomeNewsKeralaകേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്

കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല ഇന്ന്

തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ ഡി.വൈ.എഫ്. ഐ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങല ഇന്ന്. കാസർകോട് റെയില്‍വെ സ്റ്റേഷൻ മുതൽ രാജ്ഭവൻ വരെയാണ് ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല തീർക്കുന്നത്. ഇരുപതുലക്ഷത്തോളം യുവജനങ്ങളും അത്രത്തോളംതന്നെ ബഹുജന സംഘടനാ പ്രവർത്തകരും പങ്കെടുക്കുമെന്നാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാനനേതൃത്വം പ്രതീക്ഷിക്കുന്നത്.

4.30ന് ട്രയൽ നടത്തിയ ശേഷം 5ന് ചങ്ങല കോർത്ത് പ്രതിജ്ഞ ചൊല്ലും. അതിനു ശേഷം പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. വൈകിട്ട് 3 മുതൽ രാജ്ഭവനു മുന്നിൽ കലാപരിപാടികൾ ആരംഭിക്കും. ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തിയാണ് ഡി.വൈ.എഫ്.ഐ പ്രതിഷേധം. ആദ്യ കണ്ണിയായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ റഹീമും അവസാന കണ്ണിയായി ഡി.വൈ.എഫ്.ഐ ആദ്യ അഖിലേന്ത്യാ പ്രസിഡൻ്റ് ആയ ഇ.പി ജയരാജനും പങ്കെടുക്കും. 

റെയിൽ യാത്രാദുരിതം തീർക്കുക, കേന്ദ്രസർക്കാരിന്റെ നിയമന നിരോധനം അവസാനിപ്പിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങൾ. രാജ്ഭവനു മുന്നിലെ പൊതുയോഗം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. തലസ്ഥാന ജില്ലയിൽ ഒരുലക്ഷം പേർ കണ്ണികളാകും. ജില്ലാതിർത്തിയായ കടമ്പാട്ടുകോണം വരെ 50 കിലോമീറ്റർ ദൂരത്തിലാണ് മനുഷ്യച്ചങ്ങല.

ജില്ലയിൽ 19 കേന്ദ്രങ്ങളിൽ പൊതുയോഗവും ഉണ്ടാകും. ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള രണ്ടാമത്തെ മനുഷ്യചങ്ങലയാണിത്. 1987 ആഗസ്റ്റ് 15നായിരുന്നു ആദ്യചങ്ങല. സ്വാതന്ത്ര്യത്തിന്റെ 40-ാം പിറന്നാളിൽ ഐക്യത്തിന്റെ സന്ദേശവുമായാണ് ചങ്ങല തീർത്തത്. അന്നത്തെ അഖിലേന്ത്യ പ്രസിഡന്റ് എം. വിജയകുമാർ ആദ്യകണ്ണിയും സെക്രട്ടറി ഹനൻമുള്ള അവസാന കണ്ണിയുമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments