Saturday, July 27, 2024
HomeNewsKeralaഇ-ബസ് നഷ്ടം, ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കും: ഗണേഷ്‌കുമാര്‍

ഇ-ബസ് നഷ്ടം, ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കും: ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭകരമല്ലെന്നും ആളില്ലാതെ ഓടുന്ന ബസുകള്‍ പുനഃക്രമീകരിക്കു മെന്നും മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. മുന്‍മന്ത്രി ആന്റണിരാജുവും,കെ.എസ്. ആര്‍.ടി.സി. മാനേജ്മെന്റും ലാഭകരമെന്ന് അവകാശപ്പെട്ട പദ്ധതിയാണിത്. വൈദ്യുതിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇ-ബസുകള്‍ നഷ്ടമാണ്. തുച്ഛമായ ലാഭമാണുള്ളത്. യാത്രക്കാരില്ലാതെ അനാവശ്യമായി ഓടുന്നു. കിലോമീറ്ററിന് 28 രൂപെവച്ച് സ്വിഫ്റ്റിന് വാടക കൊടുക്കണം. ഇനി ഇ-ബസുകള്‍ വാങ്ങില്ല.

നിലവിലുള്ളവ പുനഃക്രമകരിക്കാന്‍ നേരിട്ട് ഇടപെടുമെന്നും തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഗണേഷ്‌കുമാര്‍ പറഞ്ഞു. പദ്ധതിക്കെതിരേ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിവെക്കു ന്നതായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ബസുകളുടെ ആയുസ്സിലും മന്ത്രി സംശയമുന്നയിച്ചു. ”ഇവ എത്രനാള്‍ പോകുമെന്ന കാര്യം ഉണ്ടാക്കിയവര്‍ക്കുപോലും അറിയില്ല. ആര്‍ക്കെങ്കിലും ഉറപ്പ് നല്‍കാനാകുകുമോയെന്നും ഗണേഷ്‌കുമാര്‍ ചോദിച്ചു.

ഒരു ഇ-ബസിന്റെ വിലയ്ക്ക് നാല് ഡീസല്‍ ബസ് വാങ്ങാം. അതാകുമ്പോള്‍ മലയോര പ്രദേശത്തേക്ക് ഓടിക്കാം. ഇ-ബസുകള്‍ 10 രൂപ ടിക്കറ്റില്‍ ഓടിയതോടെ സ്വകാര്യ ബസുകളെയും ഓട്ടോറിക്ഷകളെയും കെ.എസ്.ആര്‍.ടി.സി.യുടെ ഡീസല്‍ ബസുകളെയും ബാധിച്ചു. ഗതാഗത മന്ത്രി ഓട്ടോറിക്ഷക്കാരെയും സംരക്ഷിക്കേണ്ടതു ണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. നേരത്തേ ബസുകളുടെ ആയുസ്സിനെക്കുറിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ പരിശോധിച്ച് ക്ഷമത ഉറപ്പുവരുത്തിയശേഷമാണ് ഇ-ബസുകള്‍ വാങ്ങിയതെന്ന മറുപടിയാണ് അന്ന് മന്ത്രിയായിരുന്ന ആന്റണി രാജു നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments