Saturday, July 27, 2024
HomeNewsKeralaകുടിശ്ശിക അടയ്‌‌‌ക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി: എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

കുടിശ്ശിക അടയ്‌‌‌ക്കാമെന്ന് കളക്ടർ ഉറപ്പ് നൽകി: എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ വൈദ്യുതി ബന്ധം പൂർണമായും പുന:സ്ഥാപി ച്ചു. എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് കെ എസ് ഇ ബി അധികൃതരു മായി നടത്തിയ ചർച്ചയെത്തുടർന്നാണ് നടപടി.കഴിഞ്ഞ ദിവസമാണ് കുടിശ്ശിക തീർ ക്കാനുള്ളതിനാൽ കെ എസ് ഇ ബി കളക്‌ടറേറ്റിലെ ഫ്യൂസൂരിയത്. 60 ലക്ഷമാണ് കുടിശ്ശിക. വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചതോടെ 30ലേറെ ഓഫീസുകളുടെ പ്രവർത്തനം നിലച്ചിരുന്നു.

ഫാനും എ സിയും നിലച്ചതോടെ ജീവനക്കാർ കൊടുംചൂടിൽ ഉരുകി. സേവനങ്ങൾ പ്രതീക്ഷിച്ചെത്തിയ ജനങ്ങളും വലഞ്ഞു. വിച്ഛേദിക്കപ്പെട്ട വൈദ്യുതി പുന:സ്ഥാ പിക്കാൻ നടപടി ആവശ്യപെട്ട് ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖലാ കമ്മറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.കുടിശ്ശിക മാർച്ച് 31നുള്ളിൽ തീർ ക്കുമെന്ന് കളക്‌ടർ ഉറപ്പ് നൽകിയതോടെയാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

പലവട്ടം അറിയിപ്പ് നൽകിയതാണെന്നും കളക്ഷൻ എഫിഷ്യൻസി 99.5നു മുകളിൽ വേണമെന്നാണ് നിർദേശമെന്നും കളക്ടർ ഉറപ്പ് നൽകിയാൽ വൈദ്യുതി പുന:സ്ഥാപി ക്കുമെന്നും കെ എസ് ഇ ബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ റെജികുമാർ കഴിഞ്ഞദി വസം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments