Friday, April 19, 2024
HomeNewsNationalഡൽഹി കർഷക സമരത്തിനിടെ സംഘർഷം: കണ്ണീർവാതകം പ്രയോഗിച്ചു, ട്രാക്‌ടറുകൾ പിടിച്ചെടുത്തു

ഡൽഹി കർഷക സമരത്തിനിടെ സംഘർഷം: കണ്ണീർവാതകം പ്രയോഗിച്ചു, ട്രാക്‌ടറുകൾ പിടിച്ചെടുത്തു

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിനിടെ സംഘർഷം. ട്രക്കുകളിലും ട്രാക്ടറു കളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകം പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചതായാണ് വിവരം. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാൽനടയായെത്തിയ കർഷകരെയെല്ലാം കസ്റ്റഡിയിലെടുത്തു.

പൊരുതി മരിക്കാൻ മടിയില്ലെന്നാണ് കർഷക നേതാവ് കെ വി ബിജു ഒരു മാദ്ധ്യമ ത്തോട് പറഞ്ഞത്. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്ന തായാണ് വിവരം. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിക്കുകയാണ്. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്കോ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്കോ ഏതെങ്കിലും സംസ്ഥാന അതിർത്തി കടക്കാൻ കർഷകരെ അനുവദിക്കാതിരിക്കാനു ള്ള കർശനമായ മുൻകരുതലുകളാണ് പൊലീസ് സ്വീകരിച്ചത്. സമരക്കാരെ തടയാൻ അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബുകളും മുള്ളുകമ്പികളും സ്ഥാപിച്ചിട്ടുണ്ട്. തിക്രി, സിംഘു, ഗാസിപൂർ, നോയിഡ അതിർത്തികളിൽ റോഡിൽ ബാരിക്കേടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. ഹരിയാനയിൽ നിന്നും ഡൽഹിയിലേക്കുള്ള റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചതിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിമർശിച്ചു.

അതേസമയം, കർഷകർ ഡൽഹിയിൽ എത്തിയാൽ ബവാന സ്റ്റേഡിയം താൽക്കാ ലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളി. കർഷകരുടെ ആവശ്യങ്ങൾ യഥാർത്ഥമാണെന്നും സമാധാനപരമായ പ്രതിഷേധം നടത്താൻ ഓരോ പൗരനും അർഹതയുണ്ടെന്നും ആം ആദ്മി മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് പറഞ്ഞു.

2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, ലോകവ്യാപാര സംഘടനയിൽ നിന്ന് പിന്മാറുക, മുൻ സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരി ഹാരം നൽകുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കർഷകർ ഡൽഹി ചലോ മാർച്ചി ൽ ഉന്നയിക്കുന്നത്. 2020ലെ വൈദ്യുതി നിയമം റദ്ദാക്കണം, ലഖിംപൂർഖേരിയിൽ കൊല്ലപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകണം, കർഷകസമരത്തിൽ ഉൾപ്പെട്ട വർക്കെതിരായ കേസുകൾ പിൻവലിക്കണം എന്നിവയും ഡൽഹി ചലോ മാർച്ചിലെ പ്രധാന ആവശ്യങ്ങളാണ്.

കഴിഞ്ഞ ദിവസം രാത്രി നടത്തിയ ചർച്ചയിൽ വിഷയങ്ങളിൽ ധാരണയായെങ്കിലും രണ്ട് വർഷങ്ങൾക്കുമുൻപ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടി ക്കാട്ടി കർഷകർ പ്രക്ഷോഭവുമായി മുന്നോട്ട് പോവുകയായിരുന്നു. ചർച്ചയിൽ 2020- 21 പ്രക്ഷോഭത്തിൽ കർഷകർക്ക് എതിരായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലി ക്കാൻ കേന്ദ്രസർക്കാർ തയ്യാറായെങ്കിലും മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമ നിർമ്മാണം വേണമെന്നതിൽ കർഷകർ ഉറച്ചുനിൽക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments