Saturday, July 27, 2024
HomeNewsNationalബെംഗളൂരു കഫേ സ്‌ഫോടനം: പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്, ഉപേക്ഷിച്ച തൊപ്പി NIA കണ്ടെടുത്തു

ബെംഗളൂരു കഫേ സ്‌ഫോടനം: പ്രതിയുടെ മാസ്‌കില്ലാത്ത ചിത്രം പുറത്ത്, ഉപേക്ഷിച്ച തൊപ്പി NIA കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനക്കേസിലെ പ്രതിയെന്ന് കരുതുന്നയാളുടെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ഇയാള്‍ മാസ്‌കും തൊപ്പി യുമില്ലാതെ ബസില്‍ സഞ്ചരിക്കുന്ന ചിത്രമാണ് പുറത്തെത്തിയത്. ഇയാള്‍ ഉപേക്ഷിച്ച തൊപ്പി ദേശീയ അന്വേഷണ ഏജന്‍സി കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്‌ഫോടന ത്തിന് തൊട്ടുമുന്‍പ് കഫേയില്‍നിന്ന് പുറത്തുകടക്കുമ്പോഴുള്ള വേഷമല്ല, പുറത്തെ ത്തിയ പുതിയചിത്രത്തിലുള്ളത്. സ്‌ഫോടനത്തിനു ശേഷം ഇയാള്‍ വസ്ത്രം മാറിയിരി ക്കാമെ ന്നാണ് സൂചന.

മാര്‍ച്ച് ഒന്നിനാണ് കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയില്‍ സ്‌ഫോടനം ഉണ്ടാകു ന്നത്. സംഭവത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കഫേയില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള ബസ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നതും ശേഷം കഫേയിലേക്ക് വരുന്നതുമായ ദൃശ്യങ്ങള്‍ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments