Saturday, July 27, 2024
HomeCrimeപാലക്കാട് ബാറിൽ വെടിവയ്പ്: മാനേജര്‍ക്ക് പരിക്ക്

പാലക്കാട് ബാറിൽ വെടിവയ്പ്: മാനേജര്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂരിലെ ബാറില്‍ സംഘര്‍ഷത്തിനിടെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. ബാര്‍ മാനേജരായ രഘുവിന് വാരിയെല്ലിന് പരിക്കേറ്റു. കാവശ്ശേരിയ്ക്ക ടുത്തുള്ള ബാറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചശേഷം പണം നല്‍കുന്ന തിനെചൊല്ലി ഒരുസംഘം യുവാക്കളും ബാറിലെ ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇതിനിടെ യുവാക്കളുടെ കൈയ്യിലു ണ്ടായിരുന്ന എയര്‍ഗണ്‍ പൊട്ടി മാനേജര്‍ രഘുവിന് വെടിയേല്‍ക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

യുവാക്കളുടെ സംഘത്തില്‍പ്പെട്ട അഞ്ചുപേരെ ബാറില്‍നിന്ന് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൂട്ടത്തില്‍ ഒരാള്‍കൂടി ഉണ്ടെന്നാണ് സൂചന. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധി ക്കുകയാണ്. പിടിയിലായവര്‍ കഞ്ചിക്കോട് സ്വദേശികളാണെന്നാണ് വിവരം. പേരടക്കം ഇവരുടെ മറ്റുവിവരങ്ങള്‍ ലഭിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments